ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഹെലികോപ്ടറിനു നേരേ വെടിയുതിര്‍ത്തു. മാവോയിസ്റ്റുകളാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സിആര്‍പിഎഫ് ഐജിയാണ് ഹെലികോപ്ടറില്‍ സഞ്ചരിച്ചിരുന്നത്. ചിന്താഗുഫയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വെടിവച്ചത്. മൂന്നു ബുള്ളറ്റുകള്‍ ഹെലികോപ്ടറില്‍ കൊണ്ടതായാണ് വിവരം. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഇന്ത്യന്‍ എയര്‍ഫോഴ്സ് ഹെലികോപ്ടറിനു നേരേ മാവോയിസ്റ്റുകള്‍ 19 റൗണ്ട് വെടിയുതിര്‍ത്തിരുന്നു. പോലീസ് ക്യാംപിലേക്ക് വരികയായിരുന്ന ഹെലികോപ്ടറിനു നേരേയായിരുന്നു അക്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: