കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ഐസിഐസിഐ ബാങ്കും നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും(എന്‍എസ്ഐസി) ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) വായ്പ ലഭ്യമാക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഇതുപ്രകാരം എന്‍എസ്ഐസി അംഗീകരിച്ച് നിര്‍ദേശിക്കുന്ന എംഎസ്എംഇകള്‍ക്ക് ഐസിഐസിഐ ബാങ്ക് വായ്പാസൗകര്യങ്ങള്‍ നല്‍കും. ഐസിഐസിഐ ബാങ്കിന്റെ സെല്‍ഫ് എംപ്ലോയ്മെന്റ് വിഭാഗം മേധാവി ഭവേഷ് ഗുപ്തയും എന്‍എസ്ഐസി ഫിനാന്‍സ് ഡയറക്ടര്‍ രവീന്ദ്രനാഥും ധാരണാപത്രം ഒപ്പിട്ട് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: