ഇസ്ലാമാബാദ്: കേന്ദ്ര മന്ത്രി ശശി തരൂരിനെ പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍ നേരില്‍ കണ്ടത് രണ്ടുതവണ. 2013 ഏപ്രില്‍ ഇന്ത്യയില്‍വച്ചും ജൂണില്‍ ദുബായിയില്‍ വച്ചുമായിരുന്നു തരൂര്‍-തരാര്‍ സമാഗമം. പ്രമുഖ പാക്കിസ്ഥാനി പത്രമായ ജിയോ ടെസിന് അനുവദിച്ച അഭിമുഖത്തില്‍ തരാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി പേരുടെ സാന്നിധ്യത്തിലാണ് തരൂരും താനും തമ്മില്‍ കണ്ടെതെന്നും തരാര്‍ പറഞ്ഞു.
തരൂരിനെക്കുറിച്ച് ഞാന്‍ ലേഖനമെഴുതിയത് സുനന്ദയ്ക്ക് ഇഷ്ടപ്പെട്ടില്ല. തനിക്കു പരിചയമില്ലാത്തൊരു സ്ത്രീ ഭര്‍ത്താവിനെ ഒരുപാട് പുകഴ്ത്തിയത് അവര്‍ക്ക് രസിച്ചില്ല. അതിനാല്‍ എന്നോട് സംസാരിക്കുന്നതില്‍ നിന്ന് തരൂരിനെ സുനന്ദ വിലക്കി. തുടര്‍ന്നു ട്വിറ്റര്‍ വഴി തരൂര്‍ എന്നെ പിന്തുടര്ന്നു. ട്വിറ്ററിലൂടെ എന്നെ ഫോളോ ചെയ്യരുതെന്നായി തരൂരിനോടുള്ള സുനന്ദയുടെ അടുത്ത ആവശ്യം, തരാര്‍ പറഞ്ഞു. ലോകത്ത് മേറ്റ്ല്ലാവരോടും സംസാരിക്കുന്ന കാര്യങ്ങളാണ് തരൂരിനോട് പങ്കുവച്ചിരുന്നത്.
ഇ-മെയില്‍ വഴിയോ ഫോണ്‍വഴിയോ നമ്മള് സംസാരിക്കുന്നതില്‍ സുനന്ദയ്ക്ക് എന്തായിരുന്നു പ്രശ്നമെന്നത് എനിക്കറിയില്ല. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായുള്ള അഭിമുഖത്തിനുശേഷം സുനന്ദ എനിക്കെതിരെ ട്വിറ്റര്‍ യുദ്ധം ആരംഭിച്ചു. ഒമര്‍ എന്തിനാണ് പാക്കിസ്ഥാനി പത്രപ്രവര്‍ത്തകയുമായി സംസാരിച്ചത്. പാക്കിസ്ഥാന് ആദ്യം സൈന്യത്തെ അയയ്ക്കും, പിന്നെ ജേര്‍ണലിസ്റ്റുകളെയും എന്നുവരെ സുനന്ദ ട്വീറ്റ് ചെയ്തു. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നും തരാര്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂരുമായി തരാറിനുള്ള അടുപ്പമായിരുന്നു സുനന്ദയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സുനന്ദയുടെ മരണത്തിനു തൊട്ടുപിന്നാലെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം തരാര്‍ മാറ്റിയിരുന്നു. സ്വന്തം ഫോട്ടോയ്ക്കു പകരം എരിയുന്ന മെഴുകുതിരിയുടെ ചിത്രമാണ് തരാര്‍ അപ്ലോഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: