മട്ടാഞ്ചേരി: പതിനാറാമത് സംസ്ഥാന വനിതാ ഗുസ്തിമത്സരത്തില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറം രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഫോര്‍ട്ടുകൊച്ചി വെളി പള്ളത്തുരാമന്‍ മൈതാനിയില്‍ നടന്ന ജൂനിയര്‍ ഗുസ്തിമത്സരം കൊച്ചിക്ക് ഹരം പകര്‍ന്നു. രണ്ടുദിവസമായി നടന്നുവരുന്ന സംസ്ഥാന ഗുസ്തിമത്സരത്തില്‍ പെണ്‍കുട്ടികളടക്കം 300 ഓളം താരങ്ങളാണ് പങ്കെടുത്തത്.
പത്ത് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ‘മല്ലന്മാര് മലര്‍ത്തിയടിക്കാന്‍’ പൊരുതുമ്പോള്‍ കാണികള്‍ കയ്യടിച്ചും അടവുകള്‍ പറഞ്ഞും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രത്യേകം തയ്യാറാക്കിയ ഗുസ്തിഗോദയില്‍ ആവേശവും അടവുകളുമായി മത്സരം അരങ്ങേറുമ്പോള്‍ കൊച്ചിയില്‍ പഴയകാല ഗുസ്തി ഗോദയുടെ സ്മരണകളാണ് പഴമക്കാരില്‍ ഉയര്‍ന്നത്.
കൊച്ചിന് ഗ്രാപ്പേഴ്സിന്റെയും ജില്ലാ റെസലിംഗ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ജൂനിയര്‍ ആണ്-പെണ്‍കുട്ടികളുടെ മത്സരം ദേശീയ-സംസ്ഥാനതല റഫറിമാരാണ് നയിച്ചത്. സംസ്ഥാന ഗുസ്തിമത്സരത്തോടനുബന്ധിച്ച് ദേശീയ-സംസ്ഥാന-ജില്ല-സര്‍വ്വകലാശാല മത്സരവിജയ പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: