കൊച്ചി: ഡിസ്നി രാജകുമാരിമാരായ സിന്‍ഡ്രല്ലയും റപൂന്സലും ഏരിയലും ലുലുമാളില്‍ എത്തി. നൂറുകണക്കിന് ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് രാജകുമാരിമാരെ വരവേറ്റത്. ഡിസ്നി പ്രിന്‍സസ് അക്കാദമിയുടെ രണ്ടാം പതിപ്പ് കൊച്ചിയിലെ ആരാധകര്‍ക്ക് സമ്മാനിക്കുന്നതിനാണ് രാജകുമാരിമാര്‍ കൊച്ചിയില്‍ എത്തിയത്.
വേഷവിധാനത്തിലും നൃത്തനൃത്യങ്ങളിലും സാമൂഹിക മര്യാദകളിലും ടിയാറാ നിര്‍മാണത്തിലും അറിവും പരിശീലനവും നേടാന്‍ ലുലുമാളില്‍ അരങ്ങേറിയ ഡിസ്നി പ്രിന്‍സസ് അക്കാദമിയിലേക്ക് എത്തിയവരില്‍ കൂടുതലും കുട്ടികളാണ്. അവരിലൊരാള്‍ ഡിസ്നി ചാനല്‍ സ്റ്റാര്‍ ആയി തിരെഞ്ഞെടുക്കപ്പെട്ടു.
മേക്ക് ഓവര്‍, നൃത്തം, ടിയാരാ നിര്‍മാണം എന്നിവയില്‍ വിദഗ്ധര്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് സെക്ഷനാണ് കൂടുതല്‍ പ്രധാനം നേടിയത്. സ്വന്തം ടിയാരാ നിര്‍മിക്കാന്‍ കുട്ടികള്പഠിച്ചു. ഡെയിന്റി ഡാന്‍സിങ്ങ് ശില്പശാല ആയിരുന്നു മറ്റൊരു സവിശേഷത.
ഡിസ്നി പ്രിന്‍സസ് അക്കാദമി ഓരോ കുട്ടിക്കും പ്രത്യേക പരിഗണനയാണ് നല്‍കിയത്. സാമൂഹിക മര്യാദ, ദീനാനുകമ്പ, ദയ, കരുണ, എന്നീ ക്രിയാത്മക മൂല്യങ്ങള്‍ കുട്ടികളില്‍ ഉത്തേജിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകളായിരുന്നു മറ്റൊരിനം. കുട്ടികളുടെ ബുദ്ധിവൈഭവം അളക്കുന്നതിനുള്ള പരീക്ഷണങ്ങളും ഉണ്ടായിരുന്നു.
തങ്ങളുടെ രാജകുമാരിമാര്‍ കാലത്തിനും പ്രായത്തിനും അതീതമാണെന്ന് ഡിസ്നി യു ടിവി മാര്‍ക്കറ്റിങ്ങ് വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ പ്രോഡക്ട് മാര്‍ക്കറ്റിങ്ങ് ഹെഡുമായ റോഷിനി ബക്ഷി പറഞ്ഞു.കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് നൂതനവും വിസ്മയകരവുമായ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡിസ്നി പ്രിന്‍സസ് അക്കാദമിയുടെ രണ്ടാം പതിപ്പില്‍ തങ്ങള്‍ പങ്കാളികളായതെന്ന് ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: