ന്യൂദല്‍ഹി: മരണാനന്തര നഷ്ടപരിഹാരം നല്കുന്നതില് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ അപേക്ഷിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ മുന്നില്‍. 2012-2013 കാലഘട്ടത്തില്‍ നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരിന്റെ കീഴിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് നല്ലതെന്ന് ഇന്‍ഷുറന്‍സ് റെഗിലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി. ഐആര്‍ഡിഎയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 97.73 ശതമാനം നഷ്ടപരിഹാരങ്ങളും ഈ സാമ്പത്തികവര്‍ഷം നല്‍കിക്കഴിഞ്ഞു. 2011-12 സാമ്പത്തികവര്‍ഷത്തില്‍ 97.42 ശതമാനം മാത്രമാണ് നല്കാന് കഴിഞ്ഞിരിന്നുള്ളു.
ഇന്ത്യയിലുള്ള 24 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 2012-2013 കാലഘട്ടത്തില്‍ 88.65 ശതമാനം മാത്രമാണ് നഷ്ടപപരിഹാരം നല്‍കിയത്. 2011-201ല്‍ 89.34 ശതമാനം ഉണ്ടായിരുന്നതാണ് വീണ്ടും താഴ്ന്നത്. 1.12 ശതമാനം മാത്രമാണ് നഷ്ടപരിഹാരത്തുകയില്‍നിന്ന് എല്‍ഐസി കിഴിക്കുന്നത്. അതേസമയം സ്വകര്യകമ്പനികള് എട്ട് ശതമനമാണ് തുകയില്‍നിന്നു കുറയ്ക്കുന്നത്.
ഐസിഐസിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി, ബജാജ് ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി രണ്ട് ഡസണ്‍ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: