വാഷിങ്ങ്ടണ്‍: വീട്ടുമുറ്റത്തെ തുളസിച്ചെടിയില്‍ നിന്ന് അര്‍ബുദ രോഗത്തിന് പ്രതിരോധ ഔഷധം നിര്‍മ്മിക്കുന്നതിനുള്ള ശ്രമം തുടരുന്നു. അമേരിക്കന്‍ ലബോറട്ടറിയിലാണ് ഇത് സംബന്ധിച്ച് ഗവേഷണം നടക്കുന്നത്.
ഭാരതത്തില്‍ വിട്ടുമുറ്റത്ത് നട്ട് പരിപാലിക്കുകയും, പൂജിക്കുകയും ചെയ്തുവരുന്ന തുളസിക്ക് ഇന്ഫളുവന്സയും, ഇതര സാംക്രമിക രോഗങ്ങളും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിന്റെ വെളിച്ചത്തില്‍ ആയുര്‍വേദത്തില്‍ പ്രമുഖ സ്ഥാനമുള്ള തുളസിയെ അര്‍ബുദത്തിന് ഔഷധമാക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് ചന്ദ്രകാന്ത് എമാനിയാണ്.
വെസ്റ്റേണ്‍ കെന്റകി സര്‍വകലാശാലയില്‍ സസ്യ തന്മാത്ര ജീവശാസ്ത്രത്തില്‍ അസിസ്റ്റനൃ പ്രഫസറാണ് ചന്ദ്രകാന്ത്. തുളസിയില്‍നിന്ന് യൂജിനോള്‍ സൃഷ്ടിക്കാനാവും. ഇതു വലിയരീതിയില്‍ സൃഷ്ടിച്ച് അര്‍ബുദത്തിനുള്ള മരുന്നിന് ഉപയുക്തമാക്കുകയാണ് പരീക്ഷണങ്ങളുടെ ലക്ഷ്യം.
യൂജിനോള്‍ അര്‍ബുദ കോശങ്ങളില്‍ പ്രതിവര്ത്തിപ്പിച്ച് രോഗം കൂടുതല്‍ പടരാതെ നോക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: