കൊച്ചി: പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ വഴി അഞ്ച് വയസിനു താഴെയുള്ള എല്ല കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികള്‍, അംഗന്‍വാടികള്‍, ബസ് സ്റ്റാന്റ്, റയില്‍വേ സ്റ്റേഷന്, ബോട്ട് ജെട്ടി, വിമാനത്താവളം, എന്നിവിടങ്ങളിലും പൊതു ഇടങ്ങളിലും പ്രത്യേക പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ട് മുതല്‍ അഞ്ച് വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
ബസ് സ്റ്റാന്റുകളിലും വിമാനത്താവളത്തിലും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
227698 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. 1858 പോളിയോ ബൂത്തുകളാണ് തുള്ളിമരുന്ന് നല്‍കുന്നതിനായി ജില്ലയിലൊട്ടാകെ സജ്ജമാക്കിയിട്ടുള്ളത്. 4314 വൊളണ്ടിയര്‍മാരെ പരിശീലനം നല്കി തിരഞ്ഞെടുത്തിട്ടുമുണ്ട്. ആദിവാസി കോളനികളിലും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും മൊബൈല്‍ ബൂത്തുകള്‍ വഴി വാക്സിനേഷന് നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദേശീയ രോഗ പ്രതിരോധ പദ്ധതി പ്രകാരം പോളിയോ തുള്ളി മരുന്ന് നേരത്തെ നല്‍കിയിട്ടുള്ള അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കണം.
പരിപാടിയുടെ നിരീക്ഷണത്തിനായി ആരോഗ്യ വകുപ്പിന്റെ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ജില്ലയിലെത്തിയിട്ടുണ്ട്. ബസ് സ്റ്റാന്റുകളിലും മറ്റു പൊതു ഇടങ്ങളിലും കുട്ടികളെ കുത്തിവെയ്പ്പ് നടത്തുന്നതിന് മാതാപിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് ജില്ലയിലെ തിരഞ്ഞെടുത്ത എന്‍.സി.സി കേഡറ്റുകളും ഇന്ന് രംഗത്തുണ്ടാകും. പോളിയോ രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള ഈ യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് കളമശ്ശേരി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജില്‍ ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ് അധ്യക്ഷത വഹിക്കും. പി.രാജീവ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കളമശ്ശേരി നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.കെ.സോമന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: