കൊച്ചി: രക്താര്‍ബുദത്തിനു ഫലപ്രദമായ സ്റ്റെം സെല്‍ ചികിത്സയ്ക്കു വേണ്ടി അനുയോജ്യമായ മജ്ജ ദാനം ചെയ്ത് ത്യശ്ശൂര് സ്വദേശികളായ സിധിനും, ഗിരീഷും മാത്യകയായി.
രക്തദാനത്തിനും, നേത്ര ദാനത്തിനും, അവയവദാനത്തിനും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടെങ്കിലും മജ്ജ ദാനത്തെക്കുറിച്ച് പലര്‍ക്കും ഒട്ടേറെ ആശങ്കകളുണ്ട്. രക്തബന്ധമില്ലാത്ത രോഗികള്‍ക്ക് കേരളത്തില്‍ ആദ്യമായാണ് മജ്ജ ദാനം നടത്തുന്നത്. അനുയോജ്യമായ മജ്ജ ലഭിക്കാതെ നളിനി അമ്പാടി മരണത്തിനു കീഴടങ്ങേണ്ടി വന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
രക്താര്‍ബുദം ബാധിച്ച കുരുന്നിനാണ് സിധിന്‍ മജ്ജ ദാനം ചെയ്തത്. കഴിഞ്ഞ മാസം അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡോ:നീരജിന്റെ നേത്യത്വത്തില്‍ സുധിന്റെ സ്റ്റെംസെല്‍ വേര്തിരിച്ചെടുത്ത്വെല്ലൂരില് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനു നല്കി. കുഞ്ഞിനു വേണ്ടി സ്റ്റെം സെല്ദാതാവിനെ കണ്ടെത്താന്ധാത്രി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ്ഷിപ്യാര്ഡില്ക്യാമ്പ് നടത്തിയത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്കാണ് ഗിരീഷ് കുമാര്‍ മജ്ജ ദാനം നല്‍കിയത്.
ഇന്നലെ അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചാണ് സ്റ്റെംസെല്‍ വേര്‍തിരിച്ചെടുത്തത്. ത്യശ്ശൂര് സ്വദേശിയായ ഗിരീഷ്കുമാര്ജോണ്സണ് ആന്റ് ജോണ്സണ് മെഡിക്കല്‍ കമ്പനിയിലെ അസ്സിസ്റ്റന്റ് മാനേജരാണ്. രക്താര്‍ബുദത്തിനു ഫലപ്രദമാണ് സ്റ്റെംസെല്‍ ചികിത്സ. ജനിതകപരമായ കാരണങ്ങളാല്‍ സ്വന്തം സഹോദരങ്ങളുടെ മജ്ജകളാണ് ഇതിനു ചേരുക. അണുകുടുംബങ്ങള്‍ വര്‍ദ്ധിച്ചതോടെ സഹോദരങ്ങളില്‍ നിന്നു പോലുംകോശങ്ങള് ലഭിക്കാത്ത സാഹചര്യത്തിലാണ് മറ്റു ദാതാക്കളെതേടേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: