കൊച്ചി: രണ്ടു ദിവസത്തേക്കു പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടന്ന ചര്‍ച്ചയിലുണ്ടായ പുരോഗതിയും സമയബന്ധിതമായി ഉഭയകക്ഷി കരാര്‍ ചര്‍ച്ച പൂര്‍ത്തീകരിക്കുമെന്ന ഐബിഎയുടെ ഉറപ്പും കണക്കിലെടുത്താണിത്.
20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദ്വിദിന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചതായി ബാങ്ക് യൂണിയനുകളുടെ ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ അറിയിച്ചു. അടുത്തവട്ടം ചര്‍ച്ച 27 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: