ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ പാക്കിസ്ഥാന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മിലുള്ള ഇ-മെയില്‍ സംഭാഷണങ്ങള്‍ പുറത്തായി. ഇന്ത്യാടുഡേയാണ് ഇരുവരുടെയും ഇ മെയില്‍ സംഭാഷണങ്ങള്‍ പുറത്തു വിട്ടത്.
മെഹറും തരൂരും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്ന് തരൂരും സുനന്ദയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആറു മാസം മുമ്പ് നടത്തിയ ഇ-മെയില്‍ സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാണ്. മെഹര്‍ കാരണം തരൂരിന്റെ ദാമ്പത്യ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് ക്ഷമ ചോദിച്ചാണ് മെഹര്‍ ഇ-മെയില്‍ അയച്ചിരിക്കുന്നത്.
മെഹറും താനും തമ്മില്‍ വെറും സൗഹൃദബന്ധം മാത്രമാണെന്ന് സുനന്ദ വിശ്വസിക്കുന്നില്ലെന്നും തനിക്ക് സുനന്ദയെ വളരെ ഇഷ്ടമാണെന്നും തരൂര്‍ മെഹറിനുള്ള മറുപടിയില്‍ വ്യക്തമാക്കുന്നു. മൂന്നു പേരും കൂടി ഒരുമിച്ചുകണ്ട് തെറ്റിദ്ധാരണ മാറ്റാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ചാണ് തരൂര്‍ ഇ-മെയില്‍ അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: