കിരാതം
ഇന്ന് ഡിസംബര്‍ മുപ്പത് 2012
രണ്ടാഴ്ചകള്‍ക്കു മുമ്പായിരുന്നു അത്.
കുറേ കിരാതന്മാര് ചേര്‍ന്ന്
അവളുടെ മാംസം പിച്ചിച്ചീന്തി രസിച്ചു.
അവളുടെ നിലവിളിക്ക്
എന്റെ തേങ്ങലിന്റെ വിങ്ങലായിരുന്നു.
അവളുടെ നിസ്സഹായതയോടെയുള്ള
പിടച്ചിലിന്
എന്റെ വീര്‍പ്പുമുട്ടലിന്റെ ദൈന്യതയായിരുന്നു.
ഒടുവില്‍ ചിറകടിച്ചു ചിറകടിച്ച് ….
പിടഞ്ഞു പിടഞ്ഞ് …..
അവള് യാത്രയായെന്നു വൈകിട്ട് ടിവിയില്‍
പറയുന്നത്
നിസ്സംഗമായി ഞാന്‍ കേട്ടു നിന്നു
പിന്നെ
ഞാന്‍ ഓടിപ്പോയി കണ്ണാടിയില്‍ നോക്കി.
എനിക്ക് അവളുടെ മുഖമായിരുന്നു.
അവള് ഞാനായിരുന്നു.
രാത്രിയില്‍
എന്റെ മരണം മാധ്യമങ്ങള്‍ കൊണ്ടാടുന്നത്
കണ്ടു കണ്ട്
ഞാന്‍ ഉറങ്ങിപ്പോയി.
– മാളവിക കൈപ്പാറേടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: