ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷ മായാവതിക്കും കേസ് അന്വേഷിക്കുന്ന സി.ബി.ഐയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
നാലാഴ്ചയ്ക്കകം മറുപടി അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മായാവതി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: