ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ പതിനാറുകാരിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. ഭുലന്ദ്ഷാഹര് ജില്ലയിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരി പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് സമീപിച്ച യുവാവ് കുട്ടിയെ മാനഭംഗത്തിനിരയാക്കാന്‍ ശ്ര്മിക്കുകയായിരുന്നു.
പെണ്‍കുട്ടി ചെറുത്തപ്പോള്‍ തലയില്‍ മണ്ണെണ്ണയൊഴിച്ച ശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഗുരുതരമായ പൊള്ളലോടെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് യുപി പോലീസ് യുവാവിനെതിരേ കൊലപാതകശ്രമത്തിനും മാനഭംഗശ്രമത്തിനും കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: