കൊച്ചി: ആചരിക്കുന്നത് മാത്രം പ്രചരിപ്പിക്കുന്ന അനശ്വര നടനായിരുന്നു പ്രേം നസീറെന്ന് പത്മശ്രീ മമ്മൂട്ടി പറഞ്ഞു. പലര്‍ക്കും പറയുന്ന കാര്യങ്ങള്‍ അത് പോലെ ചെയ്യാനും പ്രചരിപ്പിക്കാനും സാധിക്കാറില്ല. എന്നും പുഞ്ചിരിക്കുന്ന മുഖമുള്ള സ്വഭാവ ശുദ്ധിയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു നസീറെന്നും അദ്ദേഹം അനുസ്മരിച്ചു.
ചലച്ചിത്ര ഇതിഹാസം പത്മഭൂഷണ്‍ പ്രേംനസീറിന്റെ പേരിലുള്ള രണ്ടാമത് പ്രേംനസീര്‍ അന്താരാഷ്ട്ര പുരസ്കാരം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നസീറെന്ന മഹാപ്രതിഭ വിട്ടു പിരിഞ്ഞിട്ട് 25 വര്മായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഭൂമിയുള്ളിടത്തോളെ കാലം അദ്ദേഹം നിലനില്കും. കര്‍ണാടക സംഗീതത്തില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു എന്നുള്ളത് അവിശ്വനീയമായി തോന്നുന്നു. നസീറെന്ന നടന് അവതരിപ്പിച്ച കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ എക്കാലത്തേയും വലിയ സ്മാരകം. സിനിമയില്‍ തുടക്കക്കാരനായി വന്നപ്പോള്‍ പുത്ര വാത്സല്യത്തോടെ തന്നോട് സമീപച്ചത് ഇന്നും ഓര്‍ക്കുന്നു. സാധാരണ പ്രേക്ഷകനായും ആരാധകനായും കൂടെ അഭിനയിച്ചുമെല്ലാം അദ്ദേഹത്തോട് ഇടപഴകാന്‍ കഴിഞ്ഞത് വളരെയധികം സന്തോഷം നല്കുന്ന ഒന്നാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
എറണാകുളം ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഹൈബി ഈഡന് എം.എല്‍.എ, പ്രേംനസീറിന്റെ മകനും പ്രേംനസീര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് സെക്രട്ടറിയുമായ ഷാനവാസ്, ചലച്ചിത്രസംവിധായകന്‍ ശശികുമാര്‍, ജനാര്ദ്ദനന്, ബാലചന്ദ്രമേനോന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് സ്വാഗതവും പ്രേംനസീര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ജോയിന്റ് സെക്രട്ടറി റഫീക് യൂനസ് നന്ദിയും പറഞ്ഞു. കേരള സംഗീത നാടക അക്കാഡമി, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: