ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കു മുന്നില്‍ രാഹുല്‍ ഗാന്ധി ഒന്നുമല്ലെന്ന് പാര്‍ട്ടി എംപി മനേകഗാന്ധി. മോദിയുമായി രാഹുലിനെ താരതമ്യം ചെയ്യാനാവില്ലെന്നും ഇരുവരും തമ്മില്‍ യാതൊരു തുല്യതയും ഇല്ലെന്നും അവര്‍ വിമര്‍ശിച്ചു.
മോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഒരു പക്ഷിയാണെന്നും മോദി പുലിയാണെന്നും മനേക പറഞ്ഞു. ദല്‍ഹിയില്‍ ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയുടെ പ്രധാനമന്ത്രി മന്മോഹന് സിംഗ് ആണെങ്കിലും കഴിഞ്ഞ 10 വര്‍ഷം രാജ്യം മുന്നോട്ടു പോയത് രാഹുലിന്റെയും, സോണിയയുടേയും നിയന്ത്രണത്തിലായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു മാറ്റം അനിവാര്യമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ലെന്നും മനേകഗാന്ധി പറഞ്ഞു. സൗന്ദര്യം ഒരിക്കലും തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ സഹായിക്കില്ലെന്നും മനേക പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: