മുംബൈ: മുംബൈയില്‍ ഒരു ലക്ഷം പേര് ദേശഭക്തിഗാനം ആലപിക്കും. ജനുവരി 27 ന് നടക്കുന്ന “എ മേരെ വദന്‍ കെ ലോഗോം” എന്ന ദേശഭക്തിഗാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണിതെന്ന് ഷാഹിദ് ഗൗരവ് സമിതി (എസ്ജിഎസ്) അറിയിച്ചു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേര് പങ്കെടുന്ന ഗാനാലാപന ചടങ്ങില്‍ ലതാമങ്കേഷ്ക്കറും പങ്കുചേരും.
ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി വീരയോദ്ധാക്കളേയും മറ്റും കുടുംബാംഗങ്ങളേയും ആദരിക്കുന്നതോടൊപ്പം ലതാമങ്കേഷ്ക്കറേയും ആദരിക്കുമെന്ന് എസ്ജിഎസ് വക്താവ് വൈഭവ് ലോധ പറഞ്ഞു. രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങളേയും പരംവീര ചക്ര, മഹാവീര ചക്ര തുടങ്ങിയ ബഹുമതികള്‍ക്ക് അര്‍ഹരായവരേയും ചടങ്ങില്‍ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്കും ഭാവി തലമുറയ്ക്കും ദേശഭക്തിക്കും ദേശവിചാരത്തിനുമുള്ള ഒരു പ്രചോദനമായിരിക്കും ഈ സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങെന്ന് ബിജെപിയുടെ മുംബൈ നിയമസഭാംഗവും എസ്ജിഎസിന്റെ കണ്‍വീനറുമായ മംഗള്‍ പ്രഭാത് ലോധ പറഞ്ഞു.
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം 1963 ജനുവരി 27 ദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കവിയായിരുന്ന പ്രദീപ് രചിച്ച “എ മേരെ വദന്‍ കെ ലോഗോം” എന്ന ഗാനം ലതാമങ്കേഷ്ക്കര്‍ ആലപിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും മറ്റു നേതാക്കളും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു.
അതിര്‍ത്തിയില്‍ രാജ്യത്തിനുവേണ്ടി ജീവന് നഷ്ടപ്പെട്ടവരുടേയും വിവിധ യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടേയും ഓര്‍മക്കായി ശ്രേഷ്ഠ ഭാരത് ദിവസ് ആയി ജനുവരി 27 എസ്ജിഎസ് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: