തിരുവനന്തപുരം : സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശശി തരൂരിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു. തരൂരിനെക്കുറിച്ച് ഭാര്യ ഉന്നയിച്ച ആരോപണത്തെ അതീവ ഗൗരവത്തില്‍ കാണണം. ഐഎസ്ഐ ഏജന്റ് എന്ന് ഭാര്യ തന്നെ വ്യക്തമാക്കിയ സ്ത്രീയുമായുള്ള തരൂരിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കാം. മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഐഎസ്ഐ ഏജന്റുമായി ബന്ധം പുലര്‍ത്തുന്ന കേന്ദ്രമന്ത്രി രാജ്യ താല്പര്യത്തിനെതിരാണ്. തരൂരിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയശേഷം ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യന്‍ പ്രിമീയര്‍ ലീഗുമായി ബന്ധപ്പെട്ട കാര്യത്തിലും തരൂര്‍ കുറ്റം ചെയ്തതായി ഭാര്യ വ്യക്തമാക്കിയിരുന്നു. അതിനാല്‍ അന്വേഷണ പരിധിയില്‍ ഐപിഎല്‍ ഇടപാടും ഉള്‍പ്പെടുത്തണം. മുരളീധരന് ആവശ്യപ്പെട്ടു.
തരൂരിനെതിരെ നടപടി എടുക്കുന്നതിനു പകരും പ്രശ്നം ഒതുക്കിത്തീര്‍ക്കാനുള്ള നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് താല്പര്യം സംരക്ഷിക്കാന്‍ രാജ്യതാല്പര്യം ബലികഴിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു നടത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകം മാത്രമായിരുന്നുവെന്ന് ചോദ്യത്തിനു മറുപടിയായി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: