കോട്ടയം: മന്ത്രി എം.കെ മുനീറിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സാമൂഹ്യനീതി വകുപ്പില്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സനായി നീലഗംഗാധരനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് പൊതുപ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശി സി. രാധയാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്നേദിവസം കോടതിയില്‍ ഹാജരാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനോട് കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: