ന്യൂദല്‍ഹി : ഹൈഡ്രോകാര്‍ബണ്‍ രംഗത്ത് സഹകരണത്തിന് ഇന്ത്യയും മൊസാംബിക്കും ധാരണാപത്രം ഒപ്പിടും. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന പെട്രോടെക്ക് 2014 സമ്മേളനത്തില്‍ പങ്കെടുക്കുന്ന മൊസാംബിക്ക് പെട്രോളിയം മന്ത്രി മിസ്സ് എസ്പെരാന്‍ക ബിയസും കേന്ദ്ര പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്ലിയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ധാരണാപത്രത്തിന്റെ കരട് തയ്യാറാക്കി മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് അയച്ചിട്ടുണ്ട്. ധാരണാപത്രം ഒപ്പിടാനായി ഇന്ത്യന്‍ മന്ത്രിതല സംഘത്തെ എസ്പെരാന്‍ക ബിയസ് മൊസാംബിക്കിലേക്ക് ക്ഷണിച്ചു.
എല്‍എന്‍ജി പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളും ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പെട്രോളിയം രംഗത്ത് ഒഎന്‍ജിസി പോലുള്ള കമ്പനികള്‍ക്കുള്ള പ്രാഗല്ഭ്യം ഉപയോഗപ്പെടുത്തി തങ്ങളുടെ യുവാക്കളെ പരിശീലിപ്പിക്കാനും മൊസാംബിക്ക് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: