ന്യൂദല്‍ഹി: ആംആദ്മിപാര്ട്ടിക്കെതിരേ ആരോപണവുമായി വീണ്ടും പാര്‍ട്ടി എംഎല്‍എ. പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്ന് അകലുന്നുവെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് എഎപി എംഎല്‍എ വിനോദ് കുമാര്‍ ബിന്നി രംഗത്തെത്തി.
തെരഞ്ഞെടുപ്പിന് മുമ്പ് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് സര്‍ക്കാരിനാവുന്നില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രതികരിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്നും ബിന്നി പറഞ്ഞു. നാളെ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ബിന്നി അറിയിച്ചു.
അതേസമയം ബിന്നിയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മറുപടി നല്കി. പരാതിയുണ്ടെങ്കില്‍ ബിന്നി എന്തുകൊണ്ട് എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞില്ലെന്ന് കെജ്രിവാള് ചോദിച്ചു.
പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും കെജ്രിവാള് പറഞ്ഞു. മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തേയും ബിന്നി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: