ന്യൂദല്‍ഹി: സ്വകാര്യ കമ്പനികള്ക്കനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനുമതി ലഭിച്ചവര്‍ക്കു രേഖകള്‍ ഹാജരാക്കാന്‍ ആറ് ആഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് .
രേഖകള്‍ ഹാജരാക്കാത്തവരുടെ ഖനനാനുമതി റദ്ദാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .ഖനന ലൈസന്‍സ് ലഭിക്കാത്തവ റദ്ദാക്കണമെന്ന് താന്‍ നല്കിയ ശുപാര്‍ശയിലുള്ള സര്‍ക്കാരിന്റെ തീരുമാനം ഈയാഴ്ച അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ.വഹന്‍വതി കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു .
സ്വകാര്യ കമ്പനികളായ എഎംആര്‍ ,അയണ്‍ ആന്‍ഡ് സ്റ്റീല്‍ ,ജെഎല്‍ഡി ,യവത്മാല്‍ ,വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ,ഗ്രേസ് ഇന്‍ഡസ്ട്രീസ് ,ഹിന്‍ഡാല്‍കോ ,ജാര്‍ഖണ്ഡ് ഇസ് പാറ്റ് ,ജെഎഎസ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ക്യാപിറ്റല്‍ ,വികാശ് മെറ്റല്‍സ് ,റാഥി സ്റ്റീല്‍ ആന്‍ഡ് പവര്‍ ,കമല്‍ സ്പോഞ്ച് ,പുഷ്പ് സ്റ്റീല്‍ ,ബിഎല്‍ എ ഇന്‍ഡസ്ട്രീസ് ,കാസ്ട്രോണ്‍ ടെക്നോളജീസ് തുടങ്ങി 41 കമ്പനികള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: