തിരുവനന്തപുരം: എല്ലാസമരങ്ങളും വിജയിക്കണമെന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. അമര്‍ന്ന് കത്തുന്നതു ആളിക്കത്തുന്നതുമായ സമരങ്ങളുണ്ട്. അമര്‍ന്ന് കത്തുന്ന സമരം സ്ഫോടനത്തില്‍ അവസാനിക്കും.
ആ സ്ഫോടനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പാചകവാതക വില വര്‍ദ്ധനക്കും വിലക്കയറ്റത്തിനുമെതിരായ സിപിഐഎമ്മിന്റെ നിരാഹാര സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാചകവാതക വില നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും റിലയന്‍സിന് വേണ്ടിയാണ് വിലവര്‍ദ്ധനയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
വലിയ നഷ്ടത്തിലെന്ന് പറയുന്ന പെട്രോളിയം കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ കോടികളുടെ ലാഭമാണ് ഉള്ളതെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ സിപിഐഎമ്മിന്റെ നിരാഹാര സമരം നടക്കുന്നുണ്ട്.
140 നിയസഭാ മണ്ഡലങ്ങളിലെ പത്ത് വീതം കേന്ദ്രങ്ങളിലാണ് സമരം. വീട്ടമ്മമാരേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: