ന്യൂദല്‍ഹി: രോഗങ്ങള്‍ മാറാന്‍ പശുവിന് മൂത്രം കുടിക്കുന്ന ഇന്ത്യക്കാരെ പരിഹസിക്കുന്നവര്‍ക്ക് തിരിച്ചടി. വിശുദ്ധ മൃഗമായി പരിഗണിക്കുന്ന പശുവിന്റെ മൂത്രം സര്‍വരോഗ സംഹാരിയാണെന്നാണ് ഹിന്ദു സമുദായത്തിലുള്ളവരുടെ വിശ്വാസമെന്നും നാല്പത്തിരണ്ടുകാരനായ ജെയ്റാം സിംഗാള്‍ ഇതിനുദാഹരണമാണെന്നും മാധ്യമങ്ങള്‍ പറയുന്നു. ഗോമൂത്രം കുടിക്കുന്നതാണു തനിക്കു രോഗങ്ങള്‍ വരാതിരിക്കാനുളള കാരണമെന്ന് ഇയാള്‍ പറഞ്ഞു. തനിക്കു പ്രമേഹരോഗമുണ്ടായിരുന്നെന്നും ഗോമൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ ശമനമുണ്ടായെന്നും ജയ്റാം പറഞ്ഞു. ചിലരുടെ ഉപദേശം സ്വീകരിക്കുക മാത്രമാണ് ഉണ്ടായത്. 12 വര്‍ഷമായി പശുവിനെ വളര്‍ത്തുന്നുണ്ട്. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് ഇതാണെന്നും ജെയ്റാം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നഗരമായ ആഗ്രയില്‍ പശു ഫാമില്‍ നിരവധിയാളുകള്‍ ഗോമൂത്രം കുടിക്കാനായി എത്തുന്നു. ഓരോ വര്‍ഷവും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. തന്റെയടുത്ത് എത്തുന്നവര്‍ക്ക് പലവിധ രോഗങ്ങളുണ്ടെന്നും ഇവരെല്ലാം രോഗശമനമുണ്ടായെന്നു പറയുന്നവരാണെന്നും ജെയ്റാം വ്യക്തമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടേക്ക് ആരുമെത്തിയിരുന്നില്ല. ഇപ്പോള്‍ കാന്‍സര്‍ രോഗികളടക്കം എത്തുന്നു. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ആളുകള്‍ മനസിലാക്കിവരുന്നതേയുള്ളൂ എന്നും ഇദ്ദേഹം പറഞ്ഞു. ലോകത്തു ശുദ്ധമായ സംഗതികളിലൊന്നാണ് ഗോമൂത്രമെന്നു ഹിന്ദു വൈദികനായ രമേഷ് ഗുപ്ത പറഞ്ഞു. ഇക്കാര്യം പുരാതന പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഗോമൂത്രത്തിനു സാധിക്കും. എന്നാല്‍, എല്ലാ പശുക്കളുടെ മൂത്രവും ഇതിനു കൊള്ളില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസവിക്കാത്ത പശുവായിരിക്കണം. സുര്യനുദിക്കുന്നതിനു മുത്രം ഗോമൂത്രം ശേഖരിക്കണമെന്നും രമേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: