ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ ആദ്യ തിരഞ്ഞെടുപ്പ് സര്‍വ്വെ ഫലം പുറത്തുവന്നു. എബിപി ന്യൂസിന് വേണ്ടി എ.സി. നീല്‍സണാണ് സര്‍വ്വേ നടത്തിയത്.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം എന്ന് സര്‍വേ സൂചിപ്പിക്കുന്നു . സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം പേര് പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെയും 42 ശതമാനം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പിന്തുണയ്ക്കുന്നുണ്ട്.
22 ശതമാനം മാത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: