ന്യൂദല്‍ഹി: സി.ബി.ഐ അന്വേഷിച്ച ഒരു അഴിമതി കേസില്‍ തന്റെ കക്ഷിയെ സഹായിക്കാനായി ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി സോംനാഥ് ഭാരതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ഇതിന്റെ പേരില്‍ മന്ത്രിയെ സി.ബി.ഐ കോടതി രൂക്ഷമായി വിമര്‍ശിച്ചുവെന്ന് ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തു. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച നിയമമന്ത്രി സോംനാഥ് ഭാരതി രാജിവയ്ക്കണമെന്ന് ഇതിനെത്തുടര്‍ന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
അഭിഭാഷകനായിരിക്കെ ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി സ്റ്റേറ്റ് ബാങ്ക് ഒഫ് മൈസൂര്‍ ജീവനക്കാരനായ തന്റെ കക്ഷി പവന്‍കുമാറിനെ സഹായിച്ചതാണ് ആരോപണത്തിന് കാരണമായിരിക്കുന്നത്. കേസിലെ വാദിയെ സോംനാഥും പവന്‍കുമാറും സ്വാധീനിച്ചത് തെളിവു നശിപ്പിക്കുന്നതിന് തുല്യമാണെന്ന് സിബിഐ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സിബിഐ പ്രത്യേക ജഡ്ജി രണ്ടുപേരും ചെയ്തത് അധാര്‍മികവും ആക്ഷേപകരവുമാണെന്നും തെളിവു നശിപ്പിക്കലാണെന്നും കുറ്റപ്പെടുത്തി.
പത്രറിപ്പോര്‍ട്ട് വിദ്വേഷമുളവാക്കാന് വേണ്ടിയാണെന്നും ഇക്കാര്യത്തില്‍ സിബിഐയുടെ അവിഹിത ഇടപെടല്‍ തുറന്നുകാട്ടുമെന്നും മന്ത്രി സോംനാഥ് ഭാരതി പറഞ്ഞു. അല്പം കാത്തിരിക്കണമെന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: