കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെ ഒരു തരത്തിലുള്ള സുരക്ഷാവീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ രാഹുലിനെ കാണാന്‍ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
അവര്‍ ആവേശഭരിതരായപ്പോള്‍ എല്ലാവരെയും കാണുന്നതിന് വേണ്ടി സുരക്ഷാ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് രാഹുല്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുലിന്റെ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിനു ലഭിച്ച ജനപിന്തുണ കണ്ടു സി.പി.ഐ.എമ്മിനു വിറളി പിടിച്ചിരിക്കുകയാണ്. അതിനാലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അത്തരമൊരു പ്രസ്താവന നടത്തിയത്. ആയിരക്കണക്കിനു പേര് രാഹുലിനെ കാണാന്‍ വന്നതു സി.പി.എമ്മിനു ദഹിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം എല്‍പിജി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ഒരു മാസത്തിനകം ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലമാര്‍ഗം ഇവ എത്തിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: