തിരുവനന്തപുരം: പിണറായി വിജയനെ സ്തുതിക്കുകയും നരേന്ദ്രമോദിയെ അവഹേളിക്കുകയും ചെയ്ത പോലീസുകാരന് കുടുങ്ങി. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി എഎസ്ഐ അനില്‍കുമാറാണ് ഫെയ്സ് ബുക്കില്‍ പിണറായി വിജയനെ വാഴ്ത്തിയും മോദിയെ അപമാനിക്കുകയും ചെയ്തത്. “തകര്‍ക്കാനാകാത്ത വിശ്വാസം” “ആദര്‍ശശാലിയായ ഉരുക്കു മനുഷ്യന്” പിണറായി ആണ് തന്റെ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്് പോലീസുകാരന് ഫെയ്സ് ബുക്കില്‍ കുറിച്ചത്.
പിണറായിയെ പുകഴ്ത്തുന്നതിനൊപ്പം നരേന്ദ്രമോദിയെ നരഭോജി എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ഈ നിയമപാലകന്. ഇരിക്കുന്ന പിണറായിക്കു പിന്നില്‍ ദാസ്യനെപ്പോലെ നില്ക്കുന്ന തന്റെ പടവും അനില്‍കുമാര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. എം.എം. മണിയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രവും കൂട്ടത്തിലുണ്ട്.
കമ്മ്യൂണിസ്റ്റുകാരനാണ് താന്‍ എന്ന് വ്യക്തമാക്കുന്നതാണ് അനില്‍കുമാര്‍, അനില്കല്ലിയൂര് എന്നീ പേരുകളിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍. പിണറായിയുടെ ഗണ്‍മാനായി പ്രവര്‍ത്തിക്കുന്ന അനില്‍കുമാറിനോട് ഡിജിപി വിശദീകരണം ചോദിച്ചിട്ടുണ്ട്.പോലീസ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്. ബിജുവും സമാനമായ രീതിയില്‍ പിണറായിയെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. ഇടത് ആഭിമുഖ്യം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് അസോസിയേഷന് പ്രസിഡന്റ് ടി. ആനന്ദിനെ സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: