തിരുവനന്തപുരം: കവടിയാര്‍ സ്വാമി വിവേകാനന്ദ ഉദ്യാനവുംഅവിടെ സ്ഥാപിച്ചിട്ടുള്ള സ്വാമിയുടെ പ്രതിമയും തിരുവനന്തപുരത്തെ ലോകശ്രദ്ധാകേന്ദ്രമാക്കുമെന്നും ഇവിടെ സ്വാമി വിവേകാനന്ദന്റെ സന്ദേശം പ്രചരിപ്പിക്കുന്ന കേന്ദ്രമായി മാറുമന്നും വിവേകാനന്ദകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. തിരുവനന്തപുരം കവടിയാര്‍ പാര്ക്കിന് കവടിയാര്‍ സ്വാമി വിവേകാനന്ദ ഉദ്യാനമെന്ന് പുനര്‍നാമകരണം ചെയ്തു നടന്ന സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പരമേശ്വരന്. സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ പ്രസംഗിച്ച അതേദിവസം അതേസമയത്താണ് പ്രതിമ പാര്‍ക്കില്‍ സ്ഥാപിച്ചത്. അതുപോലെ 151-ാം സ്വാമി വിവേകാനന്ദജയന്തി ദിനത്തില്‍ നഗരസഭ പാര്ക്കിന് സ്വാമിയുടെ നാമം നല്‍കിയത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ 11 മണിക്കാണ് മേയര്‍ ചന്ദ്രിക കവടിയാര്‍ പാര്ക്കിന് സ്വാമി വിവേകാനന്ദ ഉദ്യാനമായി പുനര്‍നാമകരണം ചെയ്ത് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അശോക് കുമാര്‍, ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, ഹരികുമാര്‍, എം.ആര്.ഗോപന്, പത്മകുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.സുരേഷ്, ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, അഡ്വ.അജ്ഞന എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: