പാലക്കാട്: പിറന്നാള്‍ ദിനത്തില്‍ ഗൗതംകൃഷ്ണന്‍ ഇരട്ടിമധുരം. പങ്കെടുത്ത രണ്ടിനങ്ങളിലും ഒന്നാംസ്ഥാനം നേടിയ തൃശൂര്‍ചാവക്കാട് തിരുവത്ര ശ്രീനാരായണവിദ്യാനികേതന് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗതം. ലളിതഗാനത്തിനും ശാസ്ത്രീയസംഗീതത്തിലുമാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഗൗതം കരസ്ഥമാക്കിയത്.
സംഗീതകുലപതി ചെമ്പൈയുടെ നാട്ടിലെത്തി സംഗീതത്തിന്റെ വിജയസോപാനം കയറാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗൗതം. കഴിഞ്ഞതവണ ലളിതഗാനത്തില്‍ മൂന്നാംസ്ഥാനമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഡോ.മണികണ്ഠന് ഗുരുവായൂരിന്റെ ശിക്ഷണത്തില്സംഗീതം അഭ്യസിക്കുന്ന ഗൗതം ബിസിനസുകാരനായ ജയകൃഷ്ണന്റെയും അന്‍സാര്‍ ആശുപത്രിയിലെ ജീവനക്കാരിയായ രശ്മിയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: