ശബരിമല: പന്തള രാജകുമാരനായ ശ്രീ അയ്യപ്പന്റെ തിരുവാഭരണ ചാര്ത്തിന് വേദ മന്ത്രഘോഷവുമായി പാലക്കാട് കല്‍പ്പാത്തി ഗ്രാമജന സമൂഹം.
അന്‍പതോളം അയ്യപ്പന്മാരാണ് കല്‍പ്പാത്തിയില്‍ നിന്ന് അയ്യപ്പന്റെ തിരുവാഭരണ ഘോഷയാത്രയ്ക്ക് വേദോച്ചാരണത്തിന് എത്തുന്നത്.പുതിയ കല്‍പ്പാത്തി മന്തതര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി കെ,വി.വെങ്കിടേശ്വറും,കെ.വി.രാജേഷും ആണ് വേദമന്ത്രോച്ചാരണത്തിന് നേതൃത്വം നല്‍കുന്നത്.ഇതിനായി കല്‍പ്പാത്തിയില്‍ നിന്ന് പതിനഞ്ചോളം വേദാന്തികളാണ് കരിമലവഴി സന്നിധാനത്ത് എത്തി ചേര്‍ന്നിരിക്കുന്നത്. ശരംകുത്തിയില്‍ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും മറ്റ് സന്നദ്ധസംഘടനകളും സ്വീകരിക്കുന്നതിനോടൊപ്പം കല്‍പ്പാത്തിയില്‍ നിന്ന് എത്തിയ ഈ വേദാന്തികളും ചേര്‍ന്ന് സ്വീകരിച്ചശേഷം ഇവര്‍ വേദമന്ത്രങ്ങളുമായി തിരുവാഭരണ ഘേഷയാത്രയ്ക്ക് മുന്നിലായി നടന്നു നീങ്ങുന്നു. ഇവരുടെ കയ്യില്വെള്ളി കെട്ടിയ ഒരു ദണ്ഡും കാണും.
പരമ്പരാഗതമായി ഇവര്‍ അനുഷ്ഠിച്ചു വരുന്ന ചടങ്ങാണ് അയ്യപ്പന്റെ തിരുവാഭരണ ഘോഷയാത്രയ്ക്ക് വേദമന്ത്രങ്ങള്‍ ഉരുവിട്ട് സന്നിധാനം വരെ അനുഗമിക്കുകയെന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: