കൊല്ലം: കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന റെഡിമിക്സ്നെതിരായ സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്. ജലസ്രോതസുകള്‍ മണ്ണിട്ടു നികത്തി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റിനെതിരേ മാസങ്ങളായി സമരം നടത്തി വരികയാണ്.
കമ്പനിയുടെ ജല ചൂഷണം, മലിനീകരണം തുടങ്ങി നിരവധി പരാതികള്‍ സമരക്കാര്‍ വി. എസിനോടു പറഞ്ഞു. പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിഎസ് സമരക്കാര്‍ക്ക് ഉറപ്പു നല്കി.
റെഡിമിക്സ് കമ്പനിക്കെതിരെ നാട്ടുക്കാര് നടത്തുന്ന സമരം പത്ത് മാസം പിന്നിടുമ്പോഴാണ് വിഎസിന്റെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: