ന്യൂദല്‍ഹി: ജനത്തിരക്ക് മൂലം ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനായി അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ സംഘടിപ്പിച്ച ആദ്യ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു. തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെയാണ് താല്‍ക്കാലികമായി ദര്‍ബാര്‍ പിരിച്ചു വിട്ടത്.
ജനത്തിരക്ക് ഏറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അരവിന്ദ് കെജ്രിവാളിനെ ദര്‍ബാര്‍ വേദിയില്‍ നിന്നും മാറ്റി. പിന്നീട് തിരികെ എത്തിയ കെജ്രിവാള് പരിപാടിയുടെ സംഘാടനത്തില്‍ പിഴവുണ്ടായെന്നും അതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും പറഞ്ഞ് മടങ്ങി പോയി.
ഇതിന് ശേഷമാണ് ദര്‍ബാര്‍ പിരിച്ച് വിട്ട് മന്ത്രിമാര്‍ വേദി വിട്ടത്. പോലീസ് ഉദ്യോഗസ്ഥര്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ജനത്തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: