പമ്പ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലായിരുന്നു ആദ്യം നടന്നത്. ഉച്ചയ്ക്ക് 12.40ന് എരുമേലിയിലെ ചെറിയമ്പലത്തിന് മുകളില്‍ കൃഷ്ണപരുന്ത് മൂന്നു വട്ടം വലം വയ്ക്കുന്നത് കണ്ടതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്.
സമൂഹ പെരിയോന്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ചെറിയമ്പലത്തില്‍ നിന്ന് പേട്ടതുള്ളി വാവരു പള്ളിയിലെത്തി മൂന്നു വട്ടം വലംവച്ച ശേഷം എരുമേലിയിലെ വലിയമ്പലത്തിലേക്ക് നീങ്ങി.
അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലിന് ശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ നടന്നു. കഴിഞ്ഞ വര്‍ഷം രണ്ട് വിഭാഗങ്ങളായി പേട്ട തുള്ളിയ സംഘം ഇക്കുറി ഒന്നിച്ചാണ് പേട്ട തുള്ളിയത്. വൈകിട്ട് ആറ് മണിയോടെ തേങ്ങയുടച്ച് വലിയമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതോടെ പേട്ട തുള്ളല്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: