മുംബൈ: നടന് സഞ്ജയ് ദത്ത് പരോള്‍ നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കി. മുപ്പത് ദിവസത്തേക്കാണ് പരോള്‍ കാലാവധി നീട്ടികിട്ടണമെന്ന് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാര്യ മാന്യതയുടെ ചികിത്സയുടെ ഭാഗമായിട്ടാണ് സഞ്ജയ് പരോള്‍ നീട്ടണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെയാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍ ചേര്‍ത്തുള്ള പൂര്‍ണമായ അപേക്ഷ നല്‍കിയത്. ഇപ്പോഴുള്ള പരോള്‍ ജനുവരി 23ന് അവസാനിക്കും. ചികിത്സയില്‍ മാന്യതയ്ക്ക് ക്ഷയരോഗമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയാക്കേണ്ടി വരും.
ആ സമയം കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുന്നതിന് വേണ്ടിയാണ് പരോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് ഒക്ടോബര്‍ അവസാനമായിരുന്നു ആരോഗ്യ പ്രശ്നങ്ങളാല്‍ സഞ്ജയ് പുറത്തിറങ്ങിയത്.
1993ലെ മുംബൈ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധം കൈവച്ച കുറ്റത്തിനാണ് സഞ്ജയ് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 16ന് ടാഡാ കോടതിയാണ് ദത്തിനെ ശിക്ഷയ്ക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: