മുംബൈ: ഭാര്യ മാന്യത ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട് ജയിലില്‍ നിന്നും പരോളില്‍ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ്ദത്ത് വിങ്ങിപ്പൊട്ടി. ദു:ഖം സഹിക്കാനാകാതെ പൊട്ടിക്കരയുകയും സമനില വിട്ട് പെരുമാറുകയും ചെയ്ത ദത്തിനെ ഒടുവില്‍ ആശ്വസിപ്പിച്ചത് ആശുപത്രി ജീവനക്കാര്‍. ശ്വാസകോശ സംബന്ധിയായ പ്രശ്നത്തില്‍ ചികിത്സയില്‍ കഴിയുന്ന മാന്യതയെ ബാന്ദ്രയിലെ വീട്ടില്‍ അബോധാവസ്ഥയിലേക്ക് വീണതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈയിലെ പാരേല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ആയുധങ്ങള്‍ കൈവശം വച്ചതിനും അധോലോക ബന്ധത്തിനും രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടാണ് സഞ്ജയ് ജയല്‍ ശിക്ഷ അനുഭവിക്കുന്നത്.
ആശുപത്രിയില്‍ ശരീരത്ത് ട്യൂബുകള്‍ ഘടിപ്പിച്ച വിധത്തില്‍ പ്രിയതമയെ കണ്ടതാണ് സഞ്ജയ്ദത്തിനെ ഏറെ ദു:ഖിതനാക്കിയത്. തനിക്ക് ഇത് താങ്ങാവുന്നതിനും അപ്പുറത്താണെന്ന് സഞ്ജയ്ദത്ത് വിലപിച്ചു. കാന്‍സര്‍ ബാധിതരായിരുന്ന അമ്മ നര്‍ഗീസും ആദ്യ ഭാര്യ റിച്ചാ ശര്‍മ്മയും ഉള്‍പ്പെടെ ജീവിതത്തില്‍ അനേകം നഷ്ടങ്ങള്‍ നേരിട്ടിട്ടുള്ളയാളാണ് താനെന്ന് സഞ്ജയ്ദത്ത് ആശുപത്രി ജീവനക്കാരോട് പറഞ്ഞു. മാന്യതയെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ പഴയ ഓര്‍മ്മകളാണ് തന്നില്‍ ഉണര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്ന് 1981 ലായിരുന്നു സഞ്ജയ്ദത്തിെന്റ മാതാവ് നര്‍ഗീസ് മരിച്ചത്.
ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന നര്‍ഗീസിനെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ടുവരുമ്പോള്‍ റോക്കിയിലൂടെ സഞ്ജയ് അരങ്ങേറ്റം കുറിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു.
1987 ല്‍ റിച്ചാശര്മ്മയും ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്ന് സഞ്ജയ്ദത്തില് നിന്നും പിരിയുമ്പോള്‍ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം മാത്രമേ ആയിരുന്നുള്ളു. ബുധനാഴ്ച മാന്യതയെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. മൂന്ന് ദിവസവും ഭാര്യക്കൊപ്പമാണ് സഞ്ജയ്ദത്ത് ചിലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: