കൊച്ചി: തപസ്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പൊന്നാനി കളരി’ എന്ന കവിതാ ശില്‍പ്പശാല ഇന്നും നാളെയുമായി കുറ്റിപ്പുറത്തെ ഇടശ്ശേരി നഗറില്‍ നടക്കും. തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്.രമേശന് നായര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.പി.ശങ്കരന്, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.എസ്.നാരായണ, എസ്. ശ്രീധരനുണ്ണി, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്, വട്ടക്കുളം ശങ്കുണ്ണി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
തപസ്യ ഭാരവാഹികളായ പി.കെ.രാമചന്ദ്രന്, അനൂപ് കുന്നത്ത്, ലക്ഷ്മി നാരായണന്, പി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 50 ലേറെ കാവ്യപഠിതാക്കള്‍ പങ്കെടുക്കും. ഇവര്‍ മഹാകവി അക്കിത്തത്തിന്റെ വീട് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: