മരട്: കുമ്പളത്ത് ഡെപ്യൂട്ടി തഹസില്‍ദാറുടെ വീട്ടില്‍ ഇന്നലെ നടന്ന വിജിലന്‍സ് റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തതായി സൂചന. കുമ്പളം ഒല്ലാരിക്കാട്ടില് ഒ.ജി.ശിവദാസന്റെ വീടാണ് എറണാകുളം വിജിലന്‍സ് സിഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് ചെയ്തത്. വയനാട് വൈത്തിരി താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി നോക്കുന്ന ശിവദാസന്റെ കുമ്പളത്തെ വീട്ടിലും വയനാട്ടിലെ താമസസ്ഥലത്തും ഓഫീസിലും ഒരേ സമയത്തായിരുന്നു പരിശോധന. കുമ്പളത്ത് ഇന്നലെ രാവിലെ 6 ന് തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടര്‍ന്നു. കൈക്കൂലിയും അനധികൃത സ്വത്തു സമ്പാദനവും സംബന്ധിച്ച് ശിവദാസനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്ന പരിശോധനയെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ നടന്ന റെയ്ഡില്‍ അനധികൃതമായി പണം സമ്പാദിച്ചതിന്റെ നിരവധി രേഖകള്‍, ബാങ്ക് പാസ് ബുക്കുകള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍, ബോണ്ടുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി സൂചനയുണ്ട്. വയനാട്ടിലെ താമസസ്ഥലത്തുനിന്നും വൈരത്തിരിയിലെ ഓഫീസില്‍നിന്നും പണവും രേഖകളും കണ്ടെത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: