മൂവാറ്റുപുഴ : നാട്യശോഭയില് താള-മേള ലയത്താല്‍ കോര്‍ത്തിണക്കിയ ജില്ലാ സ് കൂള്‍ കലോത്സവം മൂവാറ്റുപുഴയില്‍ പടിയിറങ്ങി. തുടക്കം മുതല്‍ പ്രതിസന്ധികളും പരാതികളും ഒക്കെയായി കലോത്സവത്തിന് തിരശ്ശീല താഴുമ്പോള്‍ ഇനി അടുത്ത ഉത്സവ നഗരിയില്‍ കാണാം എന്ന വാക്കുകൊടുത്താണ് കുട്ടികള്‍ വിട ചൊല്ലിയത്. ഈ വര്‍ഷം തങ്ങളുടെ മക്കള്‍ക്കുണ്ടായ നേട്ടം നിലനിര്‍ത്തുന്നതിനും കൈവിട്ടത് അടുത്ത കലോത്സവത്തില്‍ തിരിച്ചു പിടിക്കാനുമുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കളും അധ്യാപകരും. ഒട്ടേറെ പരിഭവങ്ങ ളും പരാതികളും ഉണ്ടായെങ്കി ലും ഒരു കലോത്സവം ഇങ്ങനെയെങ്കിലും നടത്താനായി എന്ന ചാരിതാര്ത്യത്തിലാണ് സംഘാടകര്‍. നാല് നാള് മൂവാറ്റുപുഴയില്‍ കലയുടെ സര്‍ഗ്ഗവസന്തം ചിലങ്കകെട്ടിയാടിയ കൗ മാരമേള അവസാനിക്കുന്നതോടൊപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. കലാതിലകവും-പ്രതിഭ പട്ടവും സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പടിയിറങ്ങിയതോടെ പരാതികളും പരിഭവങ്ങളും കുറയുമെന്ന് കരുതിയവരുടെ പ്രതീക്ഷ അസ്ഥാനത്തിലാക്കുന്നതായിരുന്നു ഈ കലോത്സവവും. എല്ലാ കലോത്സവവേദികളിലും ഉയരുന്ന കോഴവിവാദവും, വിധികര് ത്താക്കള്ക്കെതിരെയുള്ള പ രാതികളും ഇക്കുറിയും ഉ ണ്ടായി. നിലവാര തകര്ച്ചയായിരു ന്നു ഈ കലോത്സവത്തിലെ മറ്റൊരു ന്യൂനത. പല മത്സര ഇനങ്ങളും വെറും മത്സരത്തി ന് മാത്രമെന്ന മട്ടിലായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായത് സംസ്കൃതോത്സവം മാ ത്രമാണ്. മിക്ക കലോത്സവ വേദികളിലും ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഒന്നാണ് സംസ്കൃതോത്സവം. ഒന്നുകി ല്‍ സ്റ്റേജിന് ഇടം ഉണ്ടായില്ല അല്ലെങ്കില്‍ മൈക്ക് തകരാറിലായിരിക്കും എന്നിങ്ങനെയു ള്ള പരാതികളൊന്നും ഇത്തവണ സംസ്കൃതോത്സവ വേ ദിയില്‍ നിന്നും ഉയര്‍ന്നില്ല.
വളരെയേറെ നിലവാരം പുലര്‍ത്തിയ മത്സരങ്ങളായിരുന്നു സംസ്കൃതോത്സവത്തില്‍. അതില്‍് മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളും. കലോത്സവവേദിയെ ആ കര്ഷണീയമാക്കുന്ന മത്സര ഇനങ്ങളായ തിരുവാതിരകളി, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടന്തുള്ളല്, ചാക്യാര്‍ കൂത്ത് തുടങ്ങിയ മത്സരങ്ങള്‍ നടന്ന വേദികളില്‍ പൊതുജന പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ജനപ്രിയ ഇനമായ മിമിക്രി സദസ്സിനെ നിരാശപ്പെടുത്തി പതിവ് ചൂളംവിളിയും, കോഴികൂവലുമായി മിമിക്രി കാണികള്‍ക്ക് വിരസത സൃ ഷ്ടിച്ചു.
ചവിട്ട് നാടകത്തില്‍ ഗോ തുരുത്തിന്റെ വിജയം എടു ത്ത് പറയേണ്ട ഒന്നാണ്. സ്റ്റേജ് പൊളിഞ്ഞ് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോലഞ്ചേരിയില്‍ ന ടന്ന കലോത്സവത്തില്‍ പിന്മാറേണ്ടിവന്ന ടീം ഇപ്രാവശ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഓട്ടന്തുള്ളല് യു.പി, ഹൈസ്കൂള്‍ വിഭാഗത്തില്‍ സഹോദരങ്ങള്‍ കൈയടക്കിയതും ശ്രദ്ധേയമായി. ഏറെ നിലവാരം പുലര്‍ത്തിയ മറ്റൊരു ഇനമായിരുന്നു നാടകം. പുലര്‍കാലം വരെ നീളു ന്ന മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. വേദിയില്‍ തമ്മിലുള്ള ദൂരകൂടുതലും ഒരു പ്രശ്നമായിരുന്നു. കലോത്സവ വേദികളില്‍ നിറ സാന്നിദ്ധ്യമാകാറുള്ള സ്വാമി യതീന്ദ്രതീര്ത്ഥ ഇക്കുറിയും പതിവ് തെറ്റിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: