മാനന്തവാടി : മുപ്പത്തിയൊന്നാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്ക്കൂള് കായികമേളക്ക് വയനാട് മാനന്തവാടി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഇന്ന് തുടക്കമാകും.
സംസ്ഥാനത്തെ 49 സ്ക്കൂളുകളില്‍ നിന്നായി ആയിരത്തിലധികം കായികതാരങ്ങള്‍ രണ്ട് ദിവസമായി നടക്കുന്ന മേളയില്‍ മാറ്റുരക്കും. കായികമേളയുടെ മുന്നോടിയായി മാനന്തവാടി വീര പഴശ്ശികുടീരത്തില്നിന്നും കൊളുത്തിയ ദീപശിഖ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സില്‍വി തോമസ് കായികതാരങ്ങള്‍ക്ക് കൈമാറി.
പ്രയാണം മാനന്തവാടി ഡിവൈഎസ്പി എ.ആര്.പ്രേംകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കായികതാരങ്ങള്‍ ദീപശിഖ ദ്വാരക ടെക്നിക്കല്‍ ഹൈസ്ക്കൂളിലെത്തിച്ചു. ഇന്ന് പത്ത് മണിക്ക് മേളയുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിക്കും. മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. രാവിലെ എട്ട് മണിയോടെ നടക്കുന്ന 1500 മീറ്റര്‍ ഓട്ടമത്സരത്തോടെ കായികമേളയുടെ ട്രാക്കുണരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: