ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് അരവിന്ദ് കേജ്രിവാളിന് അണ്ണാഹസാരയുടെ ഉപദേശം. ദല്‍ഹിയിലെ ജനങ്ങള്‍ക്ക് മികച്ച ഭരണം കാഴ്ച്ചവെയ്ക്കാന്‍ ഇപ്പോള്‍ കേജ്രിവാള് ശ്രദ്ധിക്കണം. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാനുണ്ട്. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താനും ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനും ശ്രദ്ധിക്കണം. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേജ്രിവാള് മത്സരിക്കരുതെന്നും ഹസാരെ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആം ആദ്മിയുടെ പദ്ധതിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍, പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളുടെ സ്വഭാവത്തെ കേജ്രിവാള് എങ്ങനെ വിലയിരുത്തുന്നു എന്നായിരുന്നു ഹസാരെയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഹസാരെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പരമാവധി സീറ്റുകളില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: