പത്തനംതിട്ട: ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 102-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതല്‍ 9 വരെ പമ്പാമണല്‍പ്പുറത്തെ ശ്രീവിദ്യാധിരാജനഗറില് നടക്കും. പരിഷത്തിനോടനുബന്ധിച്ച് വിദ്യാധിരാജ ജ്യോതിപ്രയാണവും ഛായാചിത്രഘോഷയാത്രയും പതാകഘോഷയാത്രയും രാവിലെ 10 ന് അയിരൂര്‍ ജംഗ്ഷനില്‍ സംഗമിച്ച് വിദ്യാധിരാജനഗറില്‍ എത്തിച്ചേരും. ഒന്നാം ദിവസമായ ഫെബ്രുവരി 2 ന് രാവിലെ 10.30ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തും.
വൈകിട്ട് 3ന് മുംബൈ ആനന്ദഭവന് ആശ്രമത്തിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരിജി മഹാരാജ് പരിഷത്ത് ഉദ്ഘാടനം ചെയ്യും. ലോകത്തിലെതന്നെ ഹിന്ദുസന്യാസിമാരുടെ ആചാര്യസ്ഥാനമാണ് മഹാമണ്ഡലേശ്വരുടേത്. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് സ്വാമി കാശികാനന്ദഗിരി. ശങ്കരാചാര്യര്‍ക്കും മാധ്വാചാര്യര്‍ക്കും ശേഷം 20 ദര്‍ശനങ്ങളേയും അധികരിച്ച് ഗ്രന്ഥം രചിച്ചതും സ്വാമിയാണ്. വേദാന്ത പാണ്ഡിത്യത്തിനുള്ള രാഷ്ട്രപതിയുടെ സര്വ്വപ്രഥമ സുവര്ണ്ണസമ്മാനവും നേടിയിട്ടുണ്ട്. സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ടികെഎ നായര്‍ അദ്ധ്യക്ഷതവഹിക്കും.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം ആചാര്യന് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണനും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരി മുഖ്യപ്രഭാഷണവും നടത്തും. വൈകിട്ട് 7 നും രണ്ടാം ദിവസമായ ഫെബ്രുവരി 3 ന് രാവിലെ 10.30നും, മൂന്നാം ദിവസം രാവിലെ 10.30നും സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം. മൂന്നാം ദിവസം വൈകിട്ട് 3.30 ന് സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠയും വൈകിട്ട് 7ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചറും പ്രഭാഷണം നടത്തും.
നാലാംദിവസമായ ഫെബ്രുവരി 5ന് രാവിലെ 11 ന് ഭാഗവത തത്ത്വവിചാരം സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ നയിക്കും. വൈകിട്ട് 3 ന് സ്വാമി സദ്ഭവാനന്ദയുടെ പ്രഭാഷണം, 7 ന് ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണം എന്നിവ നടക്കും. അഞ്ചാം ദിവസം ഉച്ചയ്ക്ക് 3 ന് നടക്കുന്ന യുവജന സമ്മേളനം കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ഉദ്ഘാടനം ചെയ്യും. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ സ്വാമി ഭാര്‍ഗ്ഗവറാം അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ്, പുന്നല ശ്രീകുമാര്‍, കേരള വെള്ളാള മഹാസഭ ജനറല്‍ സെക്രട്ടറി സോണി ജെ.കല്യാണ്‍കുമാര്‍, പ്രൊഫ.ശരത് പി.നാഥ്, എം.ടി.ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 7 ന് എല്‍.ഗിരീഷ ്കുമാറിന്റെ പ്രഭാഷണം.
ഫെബ്രുവരി 7ന് നടക്കുന്ന ആചാര്യ അനുസ്മരണ സമ്മേളനം ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി ആര്.രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം ആചാര്യന് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ചെങ്കല്‍ സുധാകരന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7 മുതല്‍ ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ സരസ്വതിയുടെ പ്രഭാഷണം. ഏഴാം ദിവസം നടക്കുന്ന വനിതാ സമ്മേളനം വനിതാ കമ്മീഷന് അംഗം ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണസമിതി വനിതാവേദി പ്രസിഡന്റ് പ്രൊഫ.വി.ടി.രമ അദ്ധ്യക്ഷതവഹിക്കും. കേരള ബ്രാഹ്മണസഭ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.സരസ്വതി, മാര്ഗ്ഗദര്ശന മണ്ഡല് ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തും.
എട്ടാം ദിവസം രാവിലെ 10ന് നടക്കുന്ന മതപാഠശാല സമ്മേളനം കിടങ്ങന്നൂര്‍ വിജയാന്ദാശ്രമം മഠാധിപതി സ്വാമി വിജയഭാസ്ക്കരാനന്ദ ഉദ്ഘാടനം ചെയ്യും. മതപാഠശാലാ അദ്ധ്യാപകപരിഷത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ടി.ജി.പുരുഷോത്തമന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപനസമ്മേളനം അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ.എം.പി ഗോവിന്ദന്‍നായര്‍ അദ്ധ്യക്ഷതവഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സമാപന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: