പാലാ: കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലങ്ങാട്ടുസംഘത്തിന്റെ പാനകപൂജ ഇന്ന് വൈകിട്ട് 7ന് നടക്കും. ശബരിമല ശ്രീധര്മ്മശ്സാതാവിന്റെ പിതൃസ്ഥാനീയരായി കരുതുന്ന ആലങ്ങാട്ട് യോഗം പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് മുമ്പ് കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രസന്നിധിയിലെത്തി അയ്യപ്പക്ഷേത്രനടയില് പാനകപൂജയും പ്രത്യേക വഴിപാടുകളും ഭജനയും നടത്തുന്ന പതിവുണ്ട്. പെരിയസ്വാമി രാജപ്പന് നായര്‍, ഈ വര്‍ഷത്തെ വെളിച്ചപ്പാട് സുരേഷ്കുമാര്‍, മോഹനകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: