കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുവകേരളാ യാത്രയ്ക്ക് നേരെ എസ്എഫ്ഐക്കാര്‍ കല്ലെറിഞ്ഞതായി പരാതി.
ഡീന്കുര്യാക്കോസിനടക്കം ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ നാട്ടകം കോളേജിന് സമീപമായിരുന്നു സംഭവം. കോളേജിനുള്ളില്‍ നിന്ന് എസ്എഫ്ഐക്കാര്‍ കല്ലെറിയുകയായിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കിയത്. കല്ലേറില്‍ പരിക്കേറ്റ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ എസ്എഫ്ഐ പോലീസ് ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് നാട്ടകത്ത് യുവകേരളയാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: