തൃശൂര്‍: വൃക്ക തകരാറിലായി ജീവന് നിലനിര്‍ത്താന്‍ പാടുപെടുന്ന മകന് ഹരിക്ക് വൃക്ക നല്കാന് അമ്മ സിന്ധു തയ്യാറായിട്ടും ചികിത്സാ ചിലവിനുള്ള പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് അച്ഛന് രവീന്ദ്രന്.
തൃശൂര്‍ കുറ്റുമുക്ക് നീലകണ്ഠന് നഗറില്‍ താമസിക്കുന്ന തെക്കേടത്ത് വീട്ടില്‍ രവീന്ദ്രന് മകന് ഹരിക്ക് ജന്മനാ ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ വൃക്കക്ക് നാല് വര്‍ഷം മുമ്പ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഡയാലിസിസിലൂടെയാണ് ജീവന് നിലനിന്നിരുന്നത്. ഇപ്പോള്‍ രോഗം ഗുരുതരാവസ്ഥയിലായതിനാല്‍ വൃക്ക മറ്റീവ്ക്കണമെന്നാണ് ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചെറിയ ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തുവരുന്ന അച്ഛന് രവീന്ദ്രന്, മകന്റെ അസുഖം മൂലം ജോലിക്ക് പോകുവാന്‍ വരെ കഴിയാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ശ്രീഹരിയുടെ ചികിത്സക്കുതന്നെ ഭീമമായ സംഖ്യ ചെലവ് വന്നു. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രവീന്ദ്രന് മകന്റെ ഭീമമായ ചികിത്സാചിലവിനുള്ള പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി നാട്ടുകാര്‍ യോഗം ചേര്‍ന്ന് ശ്രീഹരി ചികിത്സാ സഹായസമിതി എന്ന പേരില്‍ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
തൃശൂര്‍ കോര്പ്പറേഷന് നഗരാസൂത്രണ സമിതി ചെയര്മാന് ഡേവീസിലാസ്, കൗണ്‍സിലര്‍ അഡ്വ. സുബി ബാബു, കുറ്റുമുക്ക് ശ്രീമഹാദേവ ക്ഷേത്രം മേല്‍ശാന്തി ഏറന്നൂര്‍ ശ്യാം നമ്പൂതിരി എന്നിവര്‍ രക്ഷാധികാരികളായും, സി.കെ.മധു കണ്‍വീനര്‍, വിന്‍സെന്റ് ഡി പോള്‍ ചെയര്‍മാനുമായി കുറ്റുമുക്കിലെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെയുള്ള സമിതിക്ക് രൂപം കൊടുത്ത് ശ്രീഹരിയുടെ അച്ഛന് രവീന്ദ്രന്റെ പേരില്‍ തൃശൂര്‍ റൗണ്ട് സൗത്തിലുള്ള ബാങ്ക് ഓഫ് ബറോഡയില്‍ ടി.രവീന്ദ്രന് A/c No. 8350100011560,IFSC Code BarB0Trichu, MICR Cod-e 680012002 എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് കണ്‍വീനര്‍, സി.കെ.മധു, ഫോണ്‍ : 9961685434
പ്രതികരിക്കാൻ ഇവിടെ എഴുതുക: