തൃശൂര്‍: ഭാഗവതാചാര്യനായ സ്വാമി ഉദിത് ചൈതന്യയുടെ വിശ്വരൂപം ഭാഗവതത്തിന് വടക്കുന്നാഥ ക്ഷേത്ര മൈതാനി (മൃത്യുഞ്ജയ നഗരി) ഒരുങ്ങി. 13ന് വൈകീട്ട് അഞ്ചുമണിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
തെക്കെമഠം മൂപ്പില്‍ സ്വാമിയാര് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി ഭദ്രദീപം തെളിയിക്കും. പി.സി.ചാക്കോ എംപി, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, പി.എ.മാധവന് എംഎല്‍എ, പി.വി.സരോജിനി, സി.സി.ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ എം.എസ്.ജയ, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്കരന്‍നായര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുക്കും. ടി.എസ്.കല്യാണരാമന് സ്വാഗതവും കെ.വി.സദാനന്ദന് നന്ദിയും പറയും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം സ്വാമി ഭാഗവത മാഹാത്മ്യ പ്രഭാഷണം ആരംഭിക്കും.
നിത്യേന രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് സപ്താഹയജ്ഞം. ഇതിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പൂജിച്ച കൃഷ്ണവിഗ്രഹവുമായി ഇന്ന് രാവിലെ ഏഴിന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന രഥയാത്ര ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 11ന് കൊടകര തേശ്ശേരി മഹാവിഷ്ണുക്ഷേത്രത്തില്‍ എത്തും. വേദങ്ങളും പതിനെട്ട് പുരാണങ്ങളും നിത്യം പൂജ ചെയ്യുന്ന അഷ്ടദശ പുരാണമഹായജ്ഞം കൊണ്ട് വൈകുണ്ഠ സമാനമായ ഈ ക്ഷേത്രത്തില്‍ നിന്നും പൂജിച്ച ഭാഗവത ഗ്രന്ഥം 13ന് ഉച്ചതിരിഞ്ഞ് 4മണിക്ക് മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ചേരും. തുടര്‍ന്ന് പഞ്ചവാദ്യവും താലപ്പൊലിയുമായി നഗരി പ്രദക്ഷിണം വെക്കും. വിഗ്രഹവും ഗ്രന്ഥവും യജ്ഞാചാര്യന്‍ ഉദിത് ചൈതന്യ യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കും. യജ്ഞവേദിയില്‍ നിത്യേന വിവിധ വിഷയങ്ങളില്‍ എസ്.ഗോപിനാഥ് ഐ.പി.എസ്., ശോഭ സുരേന്ദ്രന്, ജോണ്‍സ് കെ.മംഗലം, ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്, ഡോ.രാജുനാരായണ സ്വാമി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
സപ്താഹയജ്ഞത്തിന് പുറമെ മദ്യത്തില്‍ നിന്നും മതത്തിലേക്ക്, മാതൃത്വം നേതൃത്വം, കുട്ടികള്‍ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്, സ്ത്രീദുര്ബലയല്ല – ധീരതയുടെ ശക്തിയാണ്, ആത്മീയതയിലൂടെ ഹിന്ദു ഐക്യം എന്നിവയെപ്പറ്റി സ്വാമിയുടെ പ്രഭാഷണവും ഇതോടൊപ്പമുണ്ടാവും. സാധുജനസഹായവും ഈ സപ്താഹയജ്ഞത്തിന്റെ ഭാഗമാണ്. യജ്ഞവേദിയില്‍ പതിനായിരത്തെട്ട് ശ്രീകൃഷ്ണവിഗ്രഹങ്ങള്‍ പൂജ ചെയ്യും. അത് ഭക്തര്‍ക്ക് വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ എം.എസ്.മേനോന്, വത്സന് ചമ്പക്കര, കെ.കെ.ബിനു, ഡി.രാജേന്ദ്രന്, കെ.ആര്.ദിനേശന്, രഞ്ജിത്ത് എം.ബി. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: