ന്യൂദല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തില്‍ യുവാക്കള്‍ കൂടുതല്‍ ഇടപെടുന്നതും മാറ്റമുണ്ടാക്കുന്നതും സ്വാഗതാര്‍ഹമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രാജ്യം പിന്നോട്ട് പോയിയെന്ന പ്രചാരണം തെറ്റാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെങ്കിലും ഭാവിയെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളില്‍ പ്രവാസി ഭാരതീയ ഭവനുകള്‍ സ്ഥാപിക്കുമെന്നും പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും വളര്‍ച്ചാ നിരക്ക് അഞ്ച് സതമാനം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തുള്ള ചില സ്ഥലങ്ങളില്‍ നിന്നും രാജ്യത്തിന് ദിശബോധം നഷ്ടപ്പെടുകയാണെന്ന് കരുതുന്നുണ്ട്. അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വലിയ പ്രതീക്ഷയാണ് യുവാക്കളില്‍ അര്‍പ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗദിയില്‍ പ്രവാസികള്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: