റിയാദ്: നിതാഖത്തിന് പിന്നാലെ വിദേശ തൊഴിലാളികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി പരിമിതപ്പെടുത്താനൊരുങ്ങി സൗദി മന്ത്രാലയം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അറബ് ന്യൂസാണ് പുറത്ത് വിട്ടത്. നിതാഖത്തിനെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സൗദി ഭരണകൂടത്തിന്റെ ഈ നിയമം കൊണ്ടു വരുന്നതെന്ന് അറിയുന്നു. ഇതോടെ മലയാളിയടക്കമുള്ള സൗദിയില്‍ ജോലി നോക്കി വരുന്ന ഒട്ടേറെ ഇന്ത്യക്കാരാണ് കഷ്ടത്തിലാകുന്നത്.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ശ്രിഷ്ടിക്കുന്നതിനാണ് നിതാഖത്തിന് പുറമേ വിദേശ തൊഴിലാളികളുടെ തൊഴില്‍ കാലാവധി പരിമിതപ്പെടുത്തുന്നത്. നിര്‍ദിഷ്ട നിയമപ്രകാരം പരമാവധി മൂന്ന് പോയിന്റ് മാത്രമാണ് വിദേശ തൊഴിലാളികള്‍ക്ക് അനുവദിക്കുന്നുള്ളൂ. 6000 സൗദി റിയാല്‍ ശമ്പളമുള്ള വിദേശ തൊഴിലാളി 1.5 പോയിന്റിന് തുല്യമാണ്. സൗദിയുടെ വിവിധ മന്ത്രാലയങ്ങള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുള്ള പ്രൊഫഷണലുകള്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ല. അതു പോലെതന്നെ നാലു വര്‍ഷം സൗദിയില്‍ തൊഴില്‍ വിസയില്‍ തങ്ങിയ പ്രവാസിയും 1.5 പോയിന്റ് നേടും.
അഞ്ചാം വര്‍ഷം ഇഖാമ പുതുക്കുമ്പോള്‍ ഇത് കണക്കാക്കി തുടങ്ങും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് പോയിന്റും ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മൂന്നു പോയിന്റും നേടും. വിദേശ തൊഴിലാളികള്‍ക്ക് പരമാവധി അനുവദിക്കപ്പെട്ടത് മൂന്ന് പോയിന്റാണ്. അതായത് എട്ടു വര്‍ഷം മാത്രമെ വിദേശ തൊഴിലാളിക്ക് സൗദിയില്‍ തങ്ങാനാകുകയുള്ളു എന്ന അര്‍ത്ഥം. എന്നാല്‍ കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് മറ്റു നിയമങ്ങള്‍ കണക്കാക്കും. 1.5 പോയിന്റ് ഭാര്യയ്ക്കുഹം 0.25 വീതം ഓരോ കുട്ടിക്കും ഈ നിയമപ്രകാരം ബാധകമാകും. അതേസമയം നിര്‍ദ്ദിഷ്ട നിയമം വിദേശ തൊഴിലാളികള്‍ക്ക് പുറമേ സൗദി തൊഴിലുടമകള്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: