മൂവാറ്റുപുഴ: റവന്യൂ കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ തന്നത് കലയുടെ വസന്തം വിരിഞ്ഞു. മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ കാണികള്‍ സദസിലേയ്ക്ക് വന്നുകൊണ്ടിരുന്നു. ഉച്ചയോടടുത്തപ്പോള്‍ സദസ് നിറഞ്ഞു.
എസ്എന്‍ഡിപിഎച്ച്എസ് ആഡിറ്റോറിയത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് സിംഗിള്‍ വിഭാഗത്തിലും കഥകളി ഗ്രൂപ്പ് വിഭാഗത്തിലും മത്സരങ്ങള്‍ നടന്നു. രാവിലെ 9ന് ആരംഭിക്കുമെന്ന് ടൈം ഷെഡ്യൂള്‍ ഉണ്ടായിരുന്നെങ്കിലും വൈകിയാണ് മത്സരം ആരംഭിച്ചത്.
കഥകളി മത്സരത്തില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് പങ്കെടുത്തത്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ആണ്‍കുട്ടിയും രണ്ട് പെണ് കുട്ടികളും മാത്രമെ പങ്കെടുത്തുള്ളു. മത്സരാര്‍ത്ഥികളുടെ കുറവ് കഥകളിയോടുള്ള വിമുഖതയാണെന്ന് പൊതു വെ അഭിപ്രായം ഉയര്‍ന്നു. ഇതില്‍ തന്നെ മത്സരിച്ച 4 മത്സരാര്‍ത്ഥികളും കാലകേയ വധത്തിലെ അര്ജ്ജുനവേഷമാണ് ആടിയത്. വിജയനഹം ഇതാ കൈതൊഴുന്നേന്‍ എന്ന പദം ചൊല്ലിയാണ് മത്സരാര് ത്ഥികള് അരങ്ങിലെത്തിയത്. ഒരു മത്സരാര്‍ത്ഥി മാത്രമാണ് കൃഷ്ണവേഷം കെട്ടിയത്. മത്സരങ്ങള്‍ ‘പോര’ എന്ന അഭിപ്രായമാണ് വിധികര്‍ത്താക്കളില്‍ നിന്നുയര്‍ന്നത്.
സദനം കെ. സുരേഷ്, കല്ലുവഴി വാസു (കലാ), വെളിനേഴി ഹരിദാസന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിര്‍മ്മല എച്ച്.എസിലെ 3-ാം വേദിയില്‍ സംസ്കൃതോത്സവം അരങ്ങേറി. കഥാകഥനം, ഗദ്യപാരായണം, സിദ്ധരൂപോച്ചാരണം എന്നിവയിലായിരുന്നു മത്സരങ്ങള്‍. മത്സര ക്രമത്തിലെ ആസൂത്രണത്തില്‍ വന്‍ പാളിച്ചകള്‍ അദ്ധ്യാപകരായ പരലും ചൂണ്ടിക്കാട്ടി. കുട്ടികളുടെ പള്‍സ് അറിയാതെയാണ് വിധികര്‍ത്താക്കള്‍ മാര്‍ക്കിട്ടതെന്നും പൊതുവെ ആക്ഷേപമുയര്‍ന്നു. മത്സരങ്ങള്‍ പൊതുവെ നല്ലനിലവാരം പുലര്‍ത്തിയില്ലെന്ന് ജഡ്ജസ് അഭിപ്രായപ്പെട്ടു. കഥാകഥനത്തില് മൂന്ന് തെറ്റുകള്‍ വരെ വരുത്തിയ കുട്ടിക്ക് ഫസ്റ്റ് ലഭിച്ചത് വിധികര്‍ത്താക്കളുടെ പാളിച്ചയെയും മോശം നിഘമനത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് മത്സരാര്‍ത്ഥിയുടെ അച്ഛനും അദ്ധ്യാപകനുമായ പറവൂരില്‍ നിന്നുള്ള മാഷ് ചൂണ്ടിക്കാട്ടി.
ആര്‍എല്‍വി ഗോപി ആശാന്റെ ശിക്ഷ്യഗണങ്ങള്‍ രണ്ടാം ദിവസമായ ഇന്നലെ കഥകളി അരങ്ങില്‍ നിറഞ്ഞു നിന്നു. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ആശാന്റെ അടുത്ത് പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് സമ്മാനങ്ങള്‍ തൂത്തുവാരിയതെന്നത് ഗുരുവിന്റെ ശിക്ഷണത്തിന്റെ ശ്രേഷ്ഠതയാണ്. അഞ്ച്-ആറ് വര്‍ഷങ്ങളായി ഈ വിദ്യാര്‍ത്ഥികള്‍ ആശന്റെ അടുത്ത് പഠനം തുടരുന്നു. 12കുട്ടികള്‍ പങ്കെടുത്തതില്‍ എല്ലാവര്ക്കും സമ്മാനം കിട്ടിയതില്‍ ആശാന് ഏറെ സന്തോഷവാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: