പെരുമ്പാവൂര്‍: പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കരിങ്കൊടി കാണിച്ച യുവേമോര്ച്ച ജില്ല പ്രസിഡന്റ് ശ്രീകാന്തിനെ പോലീസും ബ്ലാക്ക് ക്യാറ്റ്സും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ജില്ല വൈസ് പ്രസിഡന്റ് എന്‍.എം. അഭിലാഷ് യുവമോര്‍ച്ച കൂവപ്പടി മണ്ഡലം പ്രസിഡന്റ് കെ.ആര്. അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ കോടനാട് ജംഗ്ഷനില്‍ നിന്ന് പോലീസ് സ്റ്റേഷന് വരെ പന്തം കൊളുത്തി പ്രകടനം നടത്തി. ഷിബുരാജ്, അജേഷ് കോടനാട് എന്നിവര്‍ നേതൃത്വം നല്കി. കെ.പി. അനില്‍, എം.എം. അനീഷ്, ജി.പി. സുരേഷ്, അക്ഷയ്.എസ്, ഗിരീഷ്.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: